India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇന്ന് ഇറങ്ങുക ജയം ലക്ഷ്യമിട്ട്. 192 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയിട്ടുണ്ട്. 152 റണ്‍സാണ് ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (27 പന്തില്‍ 24), യഷസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 16) എന്നിവരാണ് ക്രീസില്‍.
മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര ലീഡ് ചെയ്യുകയാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിയുകയായിരുന്നു. 60 റണ്‍സ് നേടിയ സാക് ക്രൗലി ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് നാലും വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ്.