ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് സിങ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ സാക് ക്രൗലി, ബെന്‍ ഡക്കറ്റ് എന്നിവരെയും വണ്‍ഡൗണ്‍ ബാറ്റര്‍ ഒലി പോപ്പിനേയും അരങ്ങേറ്റക്കാരന്‍ ആകാശാണ് മടക്കിയത്. ജോണി ബെയര്‍സ്റ്റോയെ അശ്വിനും ബെന്‍ സ്റ്റോക്‌സിനെ ജഡേജയും മടക്കി.