India vs Bangladesh Warm-up match: ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണെയാണ് ഇന്ത്യക്ക് നഷ്ടമായത്.
അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 33 റണ്‍സ് നേടിയിട്ടുണ്ട്. ആറ് പന്തില്‍ ഒരു റണ്‍സെടുത്ത സഞ്ജുവിനെ ഷൊരിഫുള്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. രോഹിത് ശര്‍മയും റിഷഭ് പന്തുമാണ് ഇപ്പോള്‍ ക്രീസില്‍.