Dinesh Karthik: ജന്മദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ദിനേശ് കാര്‍ത്തിക്

രേണുക വേണു

ശനി, 1 ജൂണ്‍ 2024 (19:48 IST)
Dinesh Karthik: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. തന്റെ 39-ാം ജന്മദിനത്തിലാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കാര്‍ത്തിക് ഇനി ഐപിഎല്ലിലും കളിക്കില്ല. കരിയറില്‍ തന്നെ പിന്തുണച്ച എല്ലാ പരിശീലകര്‍ക്കും നായകന്‍മാര്‍ക്കും സെലക്ടര്‍മാര്‍ക്കും കാര്‍ത്തിക് നന്ദി പറഞ്ഞു. 
 
രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എല്ലാ സമയത്തും മാതാപിതാക്കള്‍ കരുത്തും പിന്തുണയും നല്‍കി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഈ നിലയില്‍ എത്തില്ലായിരുന്നു. ജീവിതപങ്കാളി ദീപികയോടും കടപ്പെട്ടിരിക്കുന്നു. ആരാധകരുടെ പിന്തുണയും സ്‌നേഹവും ഇല്ലാതെ ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നിലനില്‍പ്പുണ്ടാകില്ലെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞു. 
 
മൂന്ന് ഫോര്‍മാറ്റുകളിലുമായി 180 മത്സരങ്ങളാണ് കാര്‍ത്തിക് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 30.21 ശരാശരിയില്‍ 1752 റണ്‍സും ട്വന്റി 20 യില്‍ 26.38 ശരാശരിയില്‍ 686 റണ്‍സും നേടി. ടെസ്റ്റില്‍ 42 ഇന്നിങ്‌സുകളില്‍ നിന്ന് 1025 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറി നേടിയപ്പോള്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 17 അര്‍ധ സെഞ്ചുറി സ്വന്തമാക്കി. ഐപിഎല്ലില്‍ 257 മത്സരങ്ങളില്‍ നിന്ന് 135.36 സ്‌ട്രൈക് റേറ്റില്‍ 4842 റണ്‍സ് നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍