ടൂര്‍ണമെന്റിലെ വിക്കറ്റ് ടേക്കര്‍ അവന്‍ തന്നെ, ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് റിക്കി പോണ്ടിംഗ്

അഭിറാം മനോഹർ

വെള്ളി, 31 മെയ് 2024 (17:44 IST)
ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി നടക്കുന്ന സന്നാഹമത്സരത്തോടെ ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. 2007ന് ശേഷം ഇതുവരെയും ടി20 ലോകകപ്പ് നേടാനായിട്ടില്ലെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇറങ്ങുന്ന ഇന്ത്യ ടൂര്‍ണമെന്റില്‍ പ്രധാനമായും ആശ്രയിക്കുന്നത് ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ്,വിരാട് കോലി എന്നിവരുടെ മികവിനെയാണ്. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുമ്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിംഗ്.
 
ടൂര്‍ണമെന്റിലെ ലീഡിംഗ് വിക്കറ്റ് ടേക്കര്‍ ബുമ്രയാകുമെന്നാണ് പോണ്ടിംഗ് പറയുന്നത്. ബുമ്ര എറിയുന്നത് ഹാര്‍ഡ് ഓവറുകളാണ്. ടി20 ക്രിക്കറ്റില്‍ അങ്ങനെ ചെയ്യുമ്പോള്‍ വഴിയിലുടനീളം ധാരാളം വിക്കറ്റുകള്‍ നേടാന്‍ അവസരമുണ്ട്. ഞാന്‍ ബുമ്രയ്‌ക്കൊപ്പമാണ്. പോണ്ടിംഗ് പറഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് ബുമ്രയ്ക്ക് നേടാനായത്. സ്റ്റാര്‍ക്കടക്കമുള്ള ബൗളര്‍മാരെല്ലാം വലിയ രീതിയില്‍ പ്രഹരം ഏറ്റുവാങ്ങിയപ്പോള്‍ 6.48 എക്കോണമി റേറ്റിലായിരുന്നു ബുമ്രയുടെ പ്രകടനം. ടി20 ക്രിക്കറ്റില്‍ 62 മത്സരങ്ങളില്‍ നിന്നും 74 വിക്കറ്റുകളാണ് താരത്തിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍