നായകനാകുമ്പോൾ ഓരോ കളിക്കാരനും പ്രാധാന്യം കൊടുക്കുക എന്നത് പ്രധാനമാണ്, ക്യാപ്റ്റൻസിയിൽ താൻ പഠിച്ചത് അക്കാര്യമെന്ന് രോഹിത് ശർമ

അഭിറാം മനോഹർ

വെള്ളി, 31 മെയ് 2024 (18:15 IST)
ടി20 ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ നായകനെന്ന ജോലി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിശദമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് എങ്ങനെയാണ് നായകനെന്ന ജോലി ചെയ്യുന്നതെന്ന് രോഹിത് വിശദമാക്കിയത്. ടീമിലെ ഓരോ കളിക്കാരനും പ്രാധാന്യം നല്‍കുകയെന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയില്‍ പഠിച്ച കാര്യമെന്ന് രോഹിത് പറയുന്നു.
 
 നായകനെന്ന നിലയില്‍ ഏറ്റവും വലിയ ചാലഞ്ച് വ്യത്യസ്തരായ കളിക്കാരെ കൈകാര്യം ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍സിയിലെത്തിയതിന് ശേഷമാണ് ഓരോ കളിക്കാരനും പ്രാധാന്യം നല്‍കാനും എന്നതും അവര്‍ ടീമിന് എത്രമാത്രം പ്രധാനമെന്ന് അവരെ മനസിലാക്കുന്നതും പ്രധാനമാണെന്നും മനസിലായത്. അവര്‍ എന്തെങ്കിലും പ്രശ്‌നങ്ങളുമായി വരുമ്പോള്‍ അതിന് കൃത്യമായ പരിഹാരം നല്‍കുക എന്നത് പ്രധാനമാണ്. ഇതിനെല്ലാം പുറമെ എതിര്‍ ടീമിനെ മനസിലാക്കുകയും അതിനനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതും പ്രധാനമാണ്. ഒരു നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഓരോ മത്സരത്തിലും എനിക്ക് തയ്യാറാകേണ്ടതുണ്ട്. ഗ്രൗണ്ടിനെ പറ്റിയും എതിരാളിയെ പറ്റിയും പഠിക്കുന്നതും ഇതില്‍ പ്രധാനമാണ്. രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍