India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

രേണുക വേണു

ശനി, 21 സെപ്‌റ്റംബര്‍ 2024 (16:00 IST)
India

India vs Bangladesh 1st Test, Day 3: ചെപ്പോക്ക് ടെസ്റ്റില്‍ കൗണ്ടര്‍ അറ്റാക്കുമായി ബംഗ്ലാദേശ്. 515 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 33.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കെ 375 റണ്‍സ് കൂടിയാണ് ബംഗ്ലാദേശിനു ഇനി വേണ്ടത്. 44 റണ്‍സുമായി നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ഏഴ് റണ്‍സുമായി മുഷ്ഫിഖര്‍ റഹിമുമാണ് ക്രീസില്‍. 
 
രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 287 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 287 റണ്‍സ് നേടിയത്. മൂന്നാം ദിനം മുഴുവന്‍ ബാറ്റ് ചെയ്ത ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു നല്ലതെന്ന അഭിപ്രായം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (176 പന്തില്‍ പുറത്താകാതെ 119), റിഷഭ് പന്ത് (128 പന്തില്‍ 109) എന്നിവര്‍ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 19 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍