India vs Bangladesh 1st test, Day 3: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ ലീഡ് ഉള്ള ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 48 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ ലീഡ് 411 റണ്‍സായി. ക്രീസില്‍ ഉള്ള ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്.