നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശുഭ്മാന്‍ ഗില്‍ മൂന്നാമനായി ക്രീസിലെത്തും. വിരാട് കോലി തന്നെയായിരിക്കും നാലാം നമ്പറില്‍. റിഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മൂന്ന് സ്പിന്നര്‍മാരായി ഇറങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ ഇറക്കാനും സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍ എന്നിവര്‍ ആയിരിക്കും പേസര്‍മാര്‍. കെ.എല്‍.രാഹുല്‍ ആയിരിക്കും ബെഞ്ചില്‍ ഇരിക്കേണ്ടി വരുന്ന പ്രമുഖന്‍.