India vs Bangladesh 1st T20: ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 ന് ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഇന്ത്യക്കായി 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നായകന്‍ സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 29 റണ്‍സും സഞ്ജു സാംസണ്‍ 19 പന്തില്‍ 29 റണ്‍സും നേടി. നിതീഷ് റെഡ്ഡി 15 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. അഭിഷേക് ശര്‍മ ഏഴ് പന്തില്‍ 16 റണ്‍സെടുത്തു.
32 പന്തില്‍ 35 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം.