India vs Australia, 4th Test: ബോക്‌സിങ് ഡേ ടെസ്റ്റ് നാളെ മുതല്‍; രോഹിത് ഓപ്പണറാകുമോ?

രേണുക വേണു
ബുധന്‍, 25 ഡിസം‌ബര്‍ 2024 (08:51 IST)
India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍. ഡിസംബര്‍ 26 വ്യാഴം മുതല്‍ ഡിസംബര്‍ 30 വരെ തിങ്കളാഴ്ച വരെ മെല്‍ബണിലാണ് നാലാം ടെസ്റ്റ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മുതല്‍ മത്സരം ആരംഭിക്കും. 
 
യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രോഹിത് ശര്‍മ ആറാമനായി ക്രീസിലെത്തും. സ്പിന്നറായി രവീന്ദ്ര ജഡേജ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. 
 
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് 

അനുബന്ധ വാര്‍ത്തകള്‍

Next Article