വെടിയുണ്ട പോലെ ചീറിപ്പായുന്ന പന്തുകള്‍; കോഹ്‌ലിയും പുറത്ത് - ഓസ്‌ട്രേലിയയില്‍ മുന്‍‌നിര തകര്‍ന്ന് ഇന്ത്യ

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (07:34 IST)
അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ പേസിനു മുമ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാരയും (11*) രോഹിത് ശര്‍മ്മയുമാണ് (15*) ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഓസ്‌ട്രേലിയന്‍ പേസ് ബോളിംഗിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഇന്ത്യന്‍ മുന്‍‌നിര.

കെഎല്‍രാഹുലിനെ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. ക്രീസില്‍ എത്തിയ കോഹ്‌ലിയെ (2) കമ്മിണ്‍സ് പുറത്താക്കുകയായിരുന്നു. അജിങ്ക്യാ രഹാനെയും (13) ഹെയ്‌സല്‍വുഡിന് മുമ്പില്‍ മുട്ട് മടക്കുകയായിരുന്നു.

ഓള്‍ റൌണ്ടര്‍ ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ഏഴ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാന്‍മാരും നാല് ബൗളര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article