തകര്‍പ്പന്‍ ക്യാച്ചുകള്‍; രഹാനെയ്‌ക്ക് ലോകറെക്കോര്‍ഡ്

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (19:12 IST)
ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോകറെക്കോര്‍ഡ് ഇനി ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയ്‌ക്ക് സ്വന്തം. എട്ട് ക്യാച്ചുകളാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ രഹാനെ പിടിച്ചെടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് ക്യാച്ചുകളെടുത്ത രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് ക്യാച്ചുകളും എടുത്തു.

ഓസ്ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍, ഇന്ത്യയുടെ യജുവീന്ദ്ര സിംഗ്, ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ലെമിംഗ്, ശ്രീലങ്കയുടെ ഹഷന്‍ തിലകരത്നെ, ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ എന്നിവരാണ് ടെസ്റ്റില്‍ ഏഴ് ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയ ഫീല്‍ഡര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജാക് റസല്‍, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് എന്നിവര്‍ ഒരു ടെസ്റ്റില്‍ 11 ക്യാച്ചുകളെടുത്തിട്ടുണ്ട്. സ്ലിപ്പിലായിരുന്നു രഹാനെയുടെ തകര്‍പ്പന്‍ ക്യാച്ചുകള്‍ കൂടുതലും. ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിന്റെ വക്കിലാണ്.