ലോകകപ്പിലെ നാളത്തെ മത്സരം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും, ദക്ഷിണാഫ്രിക്കന്‍ ബൗളറമാരും തമ്മിലുള്ള പോരാട്ടമാണെന്ന് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി. നാളത്തെ മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. രണ്ടു ടീമുകളും സന്തുലിതമാണ്. നാളെ നന്നായി കളിക്കുന്നവരുടെ ഒപ്പം വിജയം നില്‍ക്കുമെന്നും കോഹ്‌ലി പറഞ്ഞു.
അതേസമയം നേരത്തെ ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിംസ് സ്‌മിത്ത് ഇത്തരത്തില്‍ വിലയിരുത്തല്‍ നടത്തിയിരുന്നു. മത്സരം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുമായുള്ള പോരാട്ടമായിരിക്കുമെന്ന് സ്‌മിത്ത് പറഞ്ഞിരുന്നു.