ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഇന്ന് കട്ടക്കില്‍ നടക്കും. മൂന്നു കളികളുള്ള പരമ്പരയില്‍ ആദ്യമത്സരം ഇന്ത്യ തോറ്റിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാകും.
ഇന്നത്തെ മത്സരത്തിലും തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്‌ടമാകും. ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. കട്ടക്കിലെ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരായ അമിത് മിശ്ര, ഹര്‍ഭജന്‍ സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ പരിഗണനയിലുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്ക ടീമില്‍ മാറ്റമില്ലാതെ ആയിരിക്കും ഇറങ്ങുക.
ഇന്ത്യയുടെ സാധ്യത ടീം: രോഹിത്, ധവാന്‍, കോലി, റെയ്‌ന, ധോനി (ക്യാപ്‌റ്റന്‍), റായുഡു, അക്ഷര്‍ പട്ടേല്‍/ബിന്നി, അശ്വിന്‍, ഭുവനേശ്വര്‍, മോഹിത് ശര്‍മ്മ, അരവിന്ദ്/ ഹര്‍ഭജന്‍