ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 ഇന്ന്; ഇന്ത്യക്ക് നിര്‍ണായകം

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (09:51 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1-0 ത്തിന് ദക്ഷിണാഫ്രിക്ക ലീഡ് ചെയ്യുകയാണ്. രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. മൂന്നാം ട്വന്റി 20 മത്സരം ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ജോഹ്നാസ്‌ബെര്‍ഗില്‍ ആണ് നടക്കുക. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്‌
 

അനുബന്ധ വാര്‍ത്തകള്‍

Next Article