ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു; ബിന്നിയും, ഇഷാന്തും ടീമില്‍

Webdunia
ശനി, 14 നവം‌ബര്‍ 2015 (10:26 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. അമിത് മിശ്രയ്ക്ക് പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവിന് പകരം ഇഷാന്ത് ശര്‍മ്മയും ടീമില്‍ എത്തി. ടീമിലെ ഏക പേസറാണ് ഇഷാന്ത്.

പരിക്കേറ്റ മുന്‍നിര ഫാസ്റ് ബൌളര്‍മാരായ ഡെയ്ല്‍ സ്റെയിന്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. കെയ്ല്‍ അബോട്ട്, മോണി മോര്‍ക്കല്‍ എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബിഡിവില്ലിയേഴ്സിന്റെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 31 കാരനായ എബി ഡി 100 ടെസ്റ്റുകൾ കളിക്കുന്ന ഏഴാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ്.

2004ല്‍ പോർട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ് ക്യാപ്പ് അണിഞ്ഞ എബി ഡി പിന്നീട് ദക്ഷിണാഫ്രിക്കന്‍ ക്രീകറ്റിന്റെ ശക്തിയായി മാറുകയായിരുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന ലേബലില്‍ എത്താന്‍ അദ്ദേഹത്തിനു നിമിഷങ്ങള്‍ മാത്രമെ മാതിയായുള്ളു. 99 ടെസ്റ്റുകളിൽ 164 ഇന്നിംഗ്സുകൾ കളിച്ച ഡിവില്ലിയേഴ്സ്
9 സെഞ്ച്വറികളുടെയും 37 അർദ്ധ സെഞ്ച്വറികളുടെയും അകമ്പടിയോടെ 7685 റൺസ് നേടിക്കഴിഞ്ഞു.