"ഇഷാൻ അകത്ത് സഞ്ജു പുറത്ത്" ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Webdunia
ശനി, 20 ഫെബ്രുവരി 2021 (21:10 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കളിച്ച് മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം ടെസ്റ്റ് ടീമിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തി.
 
അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ മികച്ച ഫോമിൽ തിളങ്ങിയ സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലെത്തി. കഴിഞ്ഞ ഐപിഎല്ലിലും ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷനും ടീമിൽ ഇടംപിടിച്ചു.ടി നടരാജനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി. വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടി.കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ഭുത പ്രകടനം പുറത്തെടുത്ത രാഹുല്‍ തിവാട്ടിയ ആണ് ടീമിലെ മറ്റൊരു പുതുമുഖം.
 
അഞ്ച് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article