ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് കൂടുതല്‍ പരിഗണന. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു സ്ഥാനം പിടിക്കും. രോഹിത് ശര്‍മയും ഇഷാന് കിഷനുമായിരിക്കും ഓപ്പണര്‍മാര്‍.