ചതിച്ചു വീഴ്‌‌ത്തുമോ ?; കുക്കിന് ഭയം ഒഴിയുന്നില്ല - ഇംഗ്ലീഷ് ടീമിന് ഒരു ഇന്ത്യന്‍ താരത്തിനെ ഭയമെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (15:21 IST)
ബംഗ്ലാദേശില്‍ നിന്നേറ്റ തിരിച്ചടിയുടെ മുറിവുണക്കാന്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് സ്‌പിന്‍ കുരുക്ക്. ടീം ഇന്ത്യയുടെ പുലിയായ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയും എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഇംഗ്ലീഷ് നായകന്‍ അലിസ്‌റ്റര്‍ കുക്ക്.

2012ൽ ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ നടത്തിയ വീരോചിത പ്രകടനം ആവർത്തിക്കാനുള്ള മികവോ ഫോമോ ഇപ്പോഴത്തെ ടീമിനില്ലെന്നു കുക്കിന് നന്നായി അറിയാം. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ അശ്വിനെ എങ്ങനെ നേരിടാന്‍ സാധിക്കുമെന്നതാണ് ഇംഗ്ലണ്ട് ടീമിനെ വലയ്‌ക്കുന്നത്. ജഡേജയെ കൈകാര്യം ചെയ്യാമെങ്കിലും അശ്വിന്റെ പന്തുകള്‍ നാശം വിതയ്‌ക്കുമെന്ന് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.


 


തുടര്‍ച്ചയായി ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമിനെ കീഴ്‌പ്പെടുത്തുക ബുദ്ധിമുട്ടാണെന്നാണ് കുക്ക് അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങളുമായി പരിചിതമായ സ്വന്തം മണ്ണിൽ ലോക ഒന്നാം നമ്പർ ടീമിനെതിരെ കളിക്കുമ്പോൾ തീർച്ചയായും വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറെയൊന്നും കളിച്ചിട്ടില്ലാത്ത താരങ്ങൾക്കു ശരിക്കും വെല്ലുവിളി തന്നെയാണെന്നാണ് ഇംഗ്ലീഷ് നായകന്റെ അഭിപ്രായം.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ശക്തിയെക്കുറിച്ചല്ല ഇംഗ്ലണ്ട് ടീം ആശങ്കപ്പെടുന്നതെന്ന് ഇംഗ്ലീഷ് നായകന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ശക്തി ദുര്‍ബലമാണ്. ന്യൂസിലന്‍ഡ് ടീമില്ല ഇംഗ്ല്ണ്ട് എന്ന് വിരാട് കോഹ്‌ക്ക് നന്നായി അറിയാം. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണ് കോഹ്‌ലിക്ക് ഈ പരമ്പര.  ബുധനാഴ്‌ചയാണ് ആദ്യ ടെസ്‌റ്റ് ആരംഭിക്കുന്നത്.
Next Article