ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യദിനം ഫീൽഡറുടെ ഏറിൽ പരുക്കേറ്റ് അമ്പയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസ്ട്രേലിയൻ മുൻ താരവും അമ്പയറുമായ പോൾ റീഫലിനാണ് പരുക്കേറ്റത്.
ഏറുകൊണ്ട വീണ റീഫലിനെ ഇംഗ്ലണ്ട് മെഡിക്കൽ സംഘം പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടൊന്നും പുറത്തുവന്നിട്ടില്ല.
റീഫലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് മൂന്നാം അമ്പയര്‍ മാർകസ് എറാസ്മസ് മത്സരം നിയന്ത്രിച്ചു തുടങ്ങി. ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിന്റെ ഏറിലാണ് റീഫലിന് പരുക്കേറ്റത്.
അതേസമയം, ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച നിലയില്‍ നിന്ന് ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്. കീറ്റൺ ജെന്നിങ്സിന്റെ (103) സെഞ്ചുറി ഇംഗ്ലണ്ടിനെ ശക്തമായ നിലയില്‍ എത്തിച്ചെങ്കിലും വിക്കറ്റുകള്‍ തുടര്‍ച്ചയായി പൊഴിഞ്ഞത് അവരെ സമ്മര്‍ദ്ദത്തിലാക്കി. അവസാന വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍.
സ്‌റ്റോക്‍സും (25*) ബട്ട്ലറുമാണ് (18) ക്രീസില്‍. അലിസ്‌റ്റര്‍ കുക്ക് (46), ജോ റൂട്ട് (21), മോയിന്‍ അലി (50), ബ്രിസ്‌റ്റോ (14) എന്നിവരാണ് പുറത്തായത്.