മുതിർന്ന താരങ്ങൾക്ക് എന്നും വിശ്രമം, ലോകകപ്പിൽ സ്ഥാനം, യുവതാരങ്ങൾക്ക് ബൈലാറ്ററൽ മാത്രം

വെള്ളി, 11 നവം‌ബര്‍ 2022 (14:53 IST)
ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ വലിയ വിമർശനമാണ് ടീമിനെതിരെ ഉയരുന്നത്. നായകൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയും സെലക്ഷൻ കമ്മിറ്റിക്കെതിരെയും കടുത്ത വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്.
 
2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ടി20യിൽ ഒട്ടേറെ യുവതാരങ്ങൾക്ക് ടീം അവസരം നൽകിയിരുന്നു.സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ പല സീരീസുകളിലും ഇന്ത്യൻ യുവതാരങ്ങളായിരുന്നു കളിച്ചിരുന്നത്. സ്ഥിരമായി ഒരു നായകൻ ഇല്ലാതെ പല ഫോർമാറ്റുകളിലും പല നായകന്മാരാണ് ഇന്ത്യയ്ക്ക് ഈ കാലയളവിൽ ഉണ്ടായത്. ഹാർദ്ദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ നേതൃത്വത്തിൽ പല മത്സരങ്ങളിലും ഇന്ത്യ കളിക്കാനിറങ്ങി.
 
സ്ഥിരമായി ഒരു നായകനില്ലാത്തത് ടീമിൻ്റെ പ്രകടനത്തെ ബാധിച്ചതായി ഒരുകൂട്ടം ആരാധകർ പറയുന്നു. സെമിയിൽ വിജയിക്കാവുന്ന ടോട്ടൽ ഉണ്ടായിട്ടും ഒരു ഘട്ടത്തിൽ പോലും ഇന്ത്യ മത്സരത്തിൽ ഉണ്ടായിരുന്നില്ലെന്നും 30 കഴിഞ്ഞ താരങ്ങളുടെ കൂട്ടം മാത്രമാണ് നിലവിലെ ഇന്ത്യൻ സംഘമെന്നും ആരാധകർ വിമർശിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍