ഇന്ത്യ തിരിച്ചുവരും, താരങ്ങളോട് സുരേഷ് റെയ്ന

കെ ആര്‍ അനൂപ്

വെള്ളി, 11 നവം‌ബര്‍ 2022 (13:07 IST)
ടി20 ലോകകപ്പ് സെമിയില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ടീം അംഗങ്ങളോട് അദ്ദേഹം പറയുന്നത്. ഇന്ത്യ തിരിച്ചുവരുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. 
  
'ഹൃദയഭേദകമായ നഷ്ടം, പക്ഷേ ബോയ്‌സ് നിങ്ങളെയും ഭാരത് ആര്‍മിയെയും ഓര്‍ത്ത് അഭിമാനിക്കുന്നു! നമ്മള്‍ ഉടന്‍ തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ ആദ്യം, അര്‍ഹമായ ഇടവേള അല്ലെങ്കില്‍ അവധിക്കാലം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ.'-റെയ്ന കുറിച്ചു
 
ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍