ആദ്യസെമി ഫൈനലിന്റെ ആവേശച്ചൂടില്‍ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം സെമി ഫൈനല്‍ നാളെ സിഡ്നിയില്‍ നടക്കും. കളിച്ച ഏഴു മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ പ്രാഥമിക റൌണ്ടില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.
സിഡ്നിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണെന്നും, അതിനാല്‍ ജയസാധ്യത ഇന്ത്യക്കാണെന്നും ക്രിക്കറ്റ് ലോകം ഇതിനകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. മത്സരം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ കൂടുതല്‍ എത്തുന്നതും, ഇന്ത്യക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഓസീസ് ടീമിനെ വലയ്ക്കുന്ന പ്രശ്നമാണ്.
അതേസമയം ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം സിഡ്നിയില്‍ പരിശീലനം നടത്തിയിരുന്നു. ഇരു ടീലെ അംഗങ്ങളും തമ്മിലുള്ള വാക് പോര് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. അതേസമയം ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.