വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു, സഞ്ജു സാംസൺ ടീമിൽ

Webdunia
വെള്ളി, 23 ജൂണ്‍ 2023 (15:57 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ഇരുടീമുകളുടെയും നായകന്‍. ടെസ്റ്റ് ടീമില്‍ നിന്നും മുതിര്‍ന്ന താരം ചേതേശ്വര്‍ പുജാര പുറത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിനത്തിനുള്ള 17 അംഗ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
 
ഏകദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുമാണ് ടീമിലെ വൈസ് ക്യാപ്റ്റന്മാര്‍. ടെസ്റ്റ് ടീമില്‍ പുജാരയ്ക്ക് പകരം യുവതാരം യശ്വസി ജയ്‌സ്വാള്‍ ഇടം നേടി. റുതുരാജ് ഗെയ്ക്ക്വാദും ടെസ്റ്റ് ടീമില്‍ ഇടം നേടി. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഏകദിനത്തില്‍ സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ഇടം നേടിയിട്ടുണ്ട്. ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍,ജയദേവ് ഉനദ്ഘട്ട് എന്നിവരും ടീമിലുണ്ട്.
 
ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍),ശുഭ്മാന്‍ ഗില്‍,റുതുരാജ് ഗെയ്ക്ക്വാദ്,വിരാട് കോലി,യശ്വസി ജയ്‌സ്വാള്‍,അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍),കെ എസ് ഭരത്,ഇഷാന്‍ കിഷന്‍,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ശാര്‍ദൂല്‍ ഠാക്കൂര്‍,അക്ഷര്‍ പട്ടേല്‍,മുഹമ്മദ് സിറാജ്,മുകേഷ് കുമാര്‍,ജയദേവ് ഉനദ്ഘട്ട്,നവ്ദീപ് സൈനി
 
ഏകദിന ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍),ശുഭ്മാന്‍ ഗില്‍,റുതുരാജ് ഗെയ്ക്ക്വാദ്,വിരാട് കോലി,സൂര്യകുമാര്‍ യാദവ്,സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,ഹാര്‍ദ്ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), ശാര്‍ദൂല്‍ ഠാക്കൂര്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,യൂസ്വേന്ദ്ര ചാഹല്‍,കുല്‍ദീപ് യാദവ്,ഉമ്രാന്‍ മാലിക്,മുകേഷ് കുമാര്‍,ജയദേവ് ഉനദ്ഘട്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article