ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ കരിയറിലാദ്യമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ആര്‍ അശ്വിനും ജഡേജയ്ക്കും 892 റേറ്റിംഗ് പോയന്റുകളാണുള്ളത്.
2008നുശേഷം ഇതാദ്യമായാണ് ബൗളിംഗ് റാങ്കിംഗില്‍ രണ്ടുപേര്‍ ഒരേസമയം ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏഴ് വിക്കറ്റ് നേട്ടമാണ് ജഡ്ഡുവിന്റെ മുന്നേറ്റത്തിന് കാരണം.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തെത്തി. ജഡേജയാണ് മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് മത്സരത്തില്‍ മോശം പ്രകടനം നടത്തിയതാണ് അശ്വിനെ ഒന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളാന്‍ കാരണം.