ICC ODI Ranking: സര്‍വാധിപത്യം; ആദ്യ പത്തില്‍ നാലും ഇന്ത്യക്കാര്‍

രേണുക വേണു

ബുധന്‍, 5 മാര്‍ച്ച് 2025 (14:58 IST)
ICC ODI Ranking: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യം. ആദ്യ പത്തില്‍ നാലും ഇന്ത്യന്‍ ബാറ്റര്‍മാര്‍. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാര്‍. 
 
791 റേറ്റിങ്ങുമായി യുവതാരം ഗില്‍ ഒന്നാം സ്ഥാനത്ത്. 747 റേറ്റിങ്ങുള്ള വിരാട് കോലി നാലാമതും 745 റേറ്റിങ്ങുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാമതും. 702 റേറ്റിങ്ങുള്ള ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എട്ടാം സ്ഥാനത്താണ്. 
 
തൊട്ടുമുന്‍പത്തെ റാങ്കിങ്ങില്‍ നിന്ന് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനം താഴേക്ക് വീണു. ശ്രേയസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മുകളിലേക്ക് കയറി. 
 
പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് രണ്ടാമത്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ മൂന്നാമത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍