ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാക് സൈനിക മേധാവി മേജർ ജനറൽ ആസിഫ് ഗഫൂറിന്റെ സമ്മാനം.
ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക് ടീമിനെ അഭിനന്ദിക്കുന്നു. ടീമിലെ അംഗങ്ങൾക്കു സൗജന്യമായി ഉംറ ചടങ്ങ് നിർവഹിക്കുവാനുള്ള അവസരമൊരുക്കുമെന്നും സൈനിക മേധാവി വാഗ്ദാനം ചെയ്‌തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി.