‘43മത് ഓവറില്‍ എനിക്കത് മനസിലായി, സ്വയം രക്ഷപ്പെടാന്‍ ഇതാവശ്യമായിരുന്നു’; തുറന്നു പറഞ്ഞ് വിജയ് ശങ്കര്‍
‘അവസാന ഓവര്‍ തനിക്കായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. 43മത്തെ ഓവർ മുതൽ ആ വെല്ലുവിളി നേരിടാൻ ഞാൻ തയാറെടുത്തിരുന്നു. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നു‘- എന്നും ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് ശേഷം വെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.
അധികം റൺസ് വിട്ടുകൊടുത്ത ആദ്യ ഓവറിനു ശേഷം സ്വയം രക്ഷപ്പെടാനുള്ള അവസരമായിരുന്നു എനിക്ക് അവസാന ഓവർ. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ എന്നിൽ ടീമിനു പൂർണ വിശ്വാസമുണ്ടാകൂ. അവസാന ഓവറിൽ 10 റൺസ് പ്രതിരോധിക്കാൻ ഞാൻ മാനസികമായി തയാറെടുത്തിരുന്നുവെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.
മാനസികമായുള്ള ഒരുക്കങ്ങള്‍ അവസാന ഓവറില്‍ സഹായിച്ചു. ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് പന്തെറിയാന്‍ എത്തിയതെന്നും വിജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഓസീസിനെതിരായ മികച്ച പ്രകടനം പുറത്തെടുത്തതോടെ ലോകകപ്പ് ടീമിൽ വിജയ് ശങ്കര്‍ എത്തുമെന്ന് ഏകദേശം ഉറപ്പായി. അഞ്ചാം ബോളറായും മികച്ച ബാറ്റ്‌സ്‌മാനായും താരത്തെ ഉപയോഗിക്കാം എന്നതാണ് ടീമിന് നേട്ടമാകുന്നത്.