ടി20യിൽ സീനിയർ താരങ്ങളില്ല, തലമുറമാറ്റത്തിൻ്റെ സൂചന നൽകി ഇന്ത്യൻ ടീം പ്രഖ്യാപനം

ബുധന്‍, 28 ഡിസം‌ബര്‍ 2022 (14:31 IST)
ശ്രീലങ്കക്കെതിരായ ടി20 ടീമിൽ നിന്നും സീനിയർ താരങ്ങളായ രോഹിത് ശർമ,വിരാട് കോലി എന്നിവർ പുറത്ത്. ഹാർദ്ദിക് പാണ്ഡ്യയാകും ടി20 ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പിംഗ് താരങ്ങളായി സഞ്ജു സാംസൺ,ഇഷാൻ കിഷൻ എന്നിവരാണ് ടീമിൽ ഇടം നേടിയത്. മോശം ഫോമിനെ തുടർന്ന് റിഷഭ് പന്തിനെ പരിഗണിച്ചില്ല.
 
സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടി20 ടീമിൻ്റെ ഉപനായകൻ. റിതുരാജ് ഗെയ്ക്ക്വാദ്,ദീപക് ഹൂഡ,രാഹുൽ ത്രിപാഠി എന്നിവരും ടീമിലുണ്ട്. പരിമിത ഓവർ ക്രിക്കറ്റിലെ മോശം പ്രകടനമാണ് പന്തിന് പുറത്തേക്കുള്ള വഴി തുറന്നത്. ഏകദിനടീമിൽ നിന്നും മുതിർന്ന താരം ശിഖർ ധവാൻ ഒഴിവാക്കപ്പെട്ടു. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇതോടെ മുതിർന്ന താരം പരിഗണിക്കപ്പെടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
ഇന്ത്യയുടെ ടി20 ടീം ഇങ്ങനെ: ഹാർദ്ദിക് പാണ്ഡ്യ(ക്യാപ്റ്റൻ) ഇഷാൻ കിഷൻ,റുതുരാജ് ഗെയ്ക്ക്വാദ്,ശുഭ്മാൻ ഗിൽ,സൂര്യകുമാർ യാദവ്,ദീപക് ഹൂഡ,രാഹുൽ ത്രിപാഠി,സഞ്ജു സാംസൺ,വാഷിംഗ്ടൺ സുന്ദർ,ചഹൽ,അക്സർ പട്ടേൽ,ആർഷദീപ് സിംഗ്,ഹർഷൽ പട്ടേൽ,ഉമ്രാൻ മാലി,ശിവം മാവി,മുകേഷ് കുമാർ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍