അത് ശ്രദ്ധിക്കണം അല്ലെങ്കിൽ ദുരന്തമാകും, സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി പാണ്ഡ്യ

വ്യാഴം, 2 ഏപ്രില്‍ 2020 (13:31 IST)
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകം പൂർണമായും സ്ഥംഭിച്ചിരിക്കുകയാണ്, പ്രധാന ടൂർനമെന്റുകളും ഐപിൽ ഉൾപ്പടെയുള്ള ലീഗ് മത്സരങ്ങളും മാറ്റിവച്ചു. വിശ്രമമില്ലാതെ മത്സരങ്ങൾ കളിച്ചിരുന്ന ഇന്ത്യൻ ടീമിന് ഊർജസ്വലത വീണ്ടെടുക്കാനുള്ള മികച്ച അവസരമാണ് ഇതെന്നായിരുന്നു ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയുടെ അഭിപ്രായം.  
 
എന്നാൽ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ പ്രശ്നത്തെകുറിച്ച് സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക പാണ്ഡ്യ. വിശ്രമ കാലത്ത് ഫിറ്റ്നസിനെ കുറിച്ച് മറന്നുപോയാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക എന്നാണ് ഹാർദ്ദിക് പാണ്ഡ്യ മുന്നറിയിപ്പ് നൽകുന്നത്. 
 
ക്വാറന്റീൻ കാലത്ത് ഫിറ്റ്‌നസ് നോക്കാന്‍ മറന്നുപോകരുത്. ഫിറ്റായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക' പരിശീലനം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടഠാർദ്ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തു അതേസമയം വിശ്രമകാലത്തും കൃത്യമായി ചെയ്യേണ്ട വ്യായാമമുറകള്‍ കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍