ഇനി എത്രകാലം പോകും, കോലിയുടെയും രോഹിത്തിന്റെയും എക്‌സ്പയറി പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (12:02 IST)
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഫിറ്റ്‌നസിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗ്. സീനിയര്‍ താരങ്ങളായ ഇരുവര്‍ക്കും 35 വയസിന് മുകളില്‍ പ്രായമുണ്ട് എന്നതിനാല്‍ തന്നെ ഇനി എത്രകാലം ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ തുടരുമെന്ന പ്രവചനവും ഹര്‍ഭജന്‍ നടത്തി.
 
രോഹിത് ശര്‍മയ്ക്ക് 2 വര്‍ഷം കൂടി എളുപ്പത്തില്‍ കളിക്കാനാവുമെന്നും കോലിയ്ക്ക് ഇനിയും 5 വര്‍ഷം വരെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഹര്‍ഭജന്‍ പറയുന്നു. വിരാടിനൊപ്പം മത്സരിക്കുന്ന ഏത് 19 വയസുകാരനോടും ചോദിച്ചു നോക്കു. വിരാട് അവരെ തോല്‍പ്പിക്കും. അത്രയും ഫിറ്റാണ് അവന്‍. ഇരുവര്‍ക്കും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റാണെങ്കില്‍ പ്രകടനങ്ങള്‍ മികച്ചതാണെങ്കില്‍ ടീം വിജയിക്കുന്നത് തുടരുകയാണെങ്കില്‍ കളിക്കുന്നത് അവര്‍ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article