ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് അവകാശവാദവുമായി ദേരാ സച്ചാ സൗദാ സംഘടനയുടെ ആത്മീയഗുരു ഗുര്‍മീത് റാം റഹീം രംഗത്ത്. കഠിന പരിശീലനം തുടരാനുള്ള തന്റെ ഉപദേശം മൂലമാണ് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോഹ്ലി തന്നോടു നന്ദി പറഞ്ഞതായും ഇയാൾ അവകാശപ്പെട്ടു.
തുടക്കത്തില്‍ മോശം ഫോം തുടരുന്നതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. എന്നാല്‍, കഠിനമായി പരിശീലനം നടത്താനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനും താന്‍ ഉപദേശിച്ചു. ഇത് പാലിച്ചതാണ് അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടമുണ്ടാകാന്‍ കാരണമായതെന്നും സ്പോട്ബോയെയിൽ എഴുതിയ കോളത്തിൽ ഗുർമീത് കുറിച്ചു.
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയതോടെയാണ് കോഹ്‌ലിയുടെ പ്രകടനത്തില്‍ അവകാശവാദവുമായി ഗുര്‍മിത് രംഗത്തെത്തിയത്. ഈ സെഞ്ചുറിയോടെ തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി