സഞ്ജു ധോനിയെ പോലെ, അസാധ്യമായ മികവ്: വാനോളം പുകഴ്ത്തി ഗ്രെയിം സ്വാൻ

Webdunia
വെള്ളി, 12 മെയ് 2023 (19:29 IST)
ഐപിഎൽ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ ടീമുകളും തങ്ങളുടെ പ്ലേ ഓഫിലെ സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. കൊൽക്കത്തയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി സഞ്ജു സാംസണിന്റെ  നേതൃത്വത്തിലുള്ള രാജസ്ഥാനും തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ.
 
സഞ്ജുവിൽ തനിക്കേറെ ഇഷ്ടമുള്ള കാര്യം മികച്ച ഒരു നായകനാണ് എന്നുള്ളതാണ്. അവൻ കൂടുതൽ കരുത്തുള്ള നായകനായും മുതിർന്ന കളിക്കാരനായും മാറിയിട്ടുണ്ട്. അവൻ്റെ കഴിവ് പൂർണമായും പ്രയോജനപ്പെടുത്തുകയാണ് സഞ്ജു ഇപ്പോൾ. ഇപ്പോൾ രാജസ്ഥാൻ്റെ മിസ്റ്റർ ഡിപെൻഡബിൾ തന്നെയാണ് അവൻ. അത്രയും മികച്ച രീതിയിലാണ് സഞ്ജു ഇന്നിങ്ങ്സ് ഫ്രെയിം ചെയ്യുന്നത്. ഓരോ സീസണിലും സഞ്ജു കൂടുതൽ മെച്ചപ്പെടുന്നത്.
 
ഒരു ചെറുപ്പക്കാരനായ ധോനിയെ പോലെയാണ് അവൻ. വളരെ ശാന്തനാണെങ്കിലും മാനസികമായി ഒരുപാട് കരുത്തനാണ്. അതിനാൽ തന്നെ ഒരുപാട് ബഹളങ്ങളില്ല. എന്നാൽ നല്ല രീതിയിൽ അവൻ കളി മനസിലാക്കുകയും ചെയ്യുന്നു. സ്വാൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article