ചാഹലിനെ നമ്മൾ ഇതിഹാസമായി കാണേണ്ട സമയമായി: സഞ്ജു സാംസൺ

വെള്ളി, 12 മെയ് 2023 (13:45 IST)
ഐപിഎൽ പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള നിർണായക മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ഓപ്പണർ യശ്വസി ജയ്സ്വാളിനെയും സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിനെയും പ്രശംസിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയ രാജസ്ഥൻ താരം യൂസ്വേന്ദ്ര ചാഹലിനെ ഐപിഎല്ലിലെ ഇതിഹാസം എന്ന ടാഗ് നൽകേണ്ട സമയമായിരിക്കുന്നതായി സഞ്ജു പറഞ്ഞു.
 
ചാഹലിന് ഐപിഎൽ ഇതിഹാസത്തിൻ്റെ ടാഗ് നൽകേണ്ട സമയമായിരിക്കുന്നു. അങ്ങനെയൊരാൾ ഫ്രാഞ്ചൈസിക്ക് ഒപ്പമുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. ചാഹലിനോട് ഒന്നും പറയേണ്ട കാര്യമില്ല. എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ഡെത്ത് ഓവറുകളിലും മികച്ച രീതിയിലാണ് ചാഹൽ പന്തെറിയുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അത് എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട്. ഇനിയും രണ്ട് ക്വാർട്ടർ ഫൈനലുകൾ ടീമിന് കളിക്കാനുണ്ട്. എല്ലാ മത്സരവും എല്ലാ ഓവറുകളും നിർണായകമാണ്. യശ്വസി ജയ്സ്വാളിനായി ജോസ് ബട്ട്‌ലറിനെ പോലൊരു ടി20 ഇതിഹാസം വിക്കറ്റ് കളയുന്നത് കാണുമ്പോൾ ടീമിലെ അന്തരീക്ഷം എന്തെന്ന് നിങ്ങൾക്ക് മനസിലാകും. കൊൽക്കത്തയ്ക്കെതിരെ വിജയിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. സഞ്ജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍