കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്യാപ് അണിയാൻ ഗംഭീർ വീണ്ടും

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (11:47 IST)
രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. 2014 ആഗസ്തിലായിരുന്നു ഗംഭീർ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റാണ് ഗംഭീറിന്റെ തിരിച്ചുവരവിന് സാക്ഷിയാകുന്നത്. ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ കാത്തിരുന്നതാണ് ഈ തിരിച്ചുവരവ്.
 
വീണ്ടും ഇന്ത്യൻ ക്യാപ് അണിയുന്നതിന്റെ സന്തോഷം ഗംഭീർ ആരാധകരോട് പങ്കുവെക്കുകയും ചെയ്തു. ഈഡന്‍ ഞാന്‍ വരികയാണ്, മനസ്സ് നിറയെ സ്വപ്‌നങ്ങളും പേറി ‘ എന്നായിരുന്നു ഗംഭീറിന്റെ വികാരഭരിതമായ ട്വീറ്റ്. തിരിച്ച് വരവിന് അവസരം ഒരുക്കിയ ബിസിസിഐയ്ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയാനും താരം മറന്നില്ല. ബാറ്റിംഗിലെ സ്ഥിരതപോലെ തന്നെ ക്രിക്കറ്റിനോടുള്ള ഗംഭീറിന്റെ അടങ്ങാത്ത അഭിനിവേശവും ആരാധകരെ അദ്ദേഹത്തോട് അടുപ്പിക്കുകയായിരുന്നു. 
Next Article