രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയത് മുംബൈയ്ക്ക് ഗുണം മാത്രമെ ചെയ്യു: ഗവാസ്കർ

അഭിറാം മനോഹർ

ബുധന്‍, 14 ഫെബ്രുവരി 2024 (19:39 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള മുംബൈ ഇന്ത്യന്‍സ് തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.രോഹിത്തിനെ പുറത്താക്കി ഹാര്‍ദ്ദിക്കിനെ നായകനാക്കാനുള്ള നീക്കം ദീര്‍ഘകാലത്തില്‍ മുംബൈയ്ക്ക് ഗുണം മാത്രമെ ചെയ്യുള്ളുവെന്ന് ഗവാസ്‌കര്‍ നിരീക്ഷിക്കുന്നു.
 
ഹാര്‍ദ്ദിക് മുംബൈ നായകനാകുന്നതോടെ ഐപിഎല്ലില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശാന്‍ രോഹിത്തിനാകും. ഹാര്‍ദ്ദിക്കിന് പിന്നീട് മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ വന്ന് ടീമിനെ നയിക്കാം.അങ്ങനെയെങ്കില്‍ മുംബൈയ്ക്ക് തുടര്‍ച്ചയായി 200+ റണ്‍സുകള്‍ നേടാന്‍ കഴിയും. അതേസമയം മുംബൈ നായകസ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റിയതില്‍ ആരാധകരില്‍ ഒരു വിഭാഗം ഇപ്പോഴും അതൃപ്തരാണ്.രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍