4 കളിയെങ്കിലും ജയിപ്പിക്കു, അപ്പോൾ പറയാം സ്റ്റാർക്കിന് 24.75 കോടി കൊടുത്തിട്ട് കാര്യമുണ്ടോയെന്ന്: ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 11 ഫെബ്രുവരി 2024 (17:03 IST)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. 24.75 കോടി രൂപയായിരുന്നു സ്റ്റാര്‍ക്കിനായി ഇവര്‍ മുടക്കിയത്. എന്നാല്‍ ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ഇത്രയും വലിയ തുക മുടക്കി കെകെആര്‍ താരത്തെ സ്വന്തമാക്കിയത് എന്ത് കാര്യത്തിനായാണെന്നാണ് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കുന്നത്.
 
സ്റ്റാര്‍ക്കിനെ ഇത്രയും തുക മുടക്കി എത്തിക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. അത്രയും പണമൊന്നും ഒരു താരത്തിനും മുടക്കേണ്ട കാര്യമില്ല. 14 കളികളില്‍ നാലെണ്ണത്തില്‍ അദ്ദേഹം മികവ് കാണിച്ച് ടീം ജയിച്ചാല്‍ മുടക്കിയ തുകയ്ക്ക് മൂല്യമുണ്ടായെന്ന് പറയാം. അതില്‍ കൂടുതല്‍ മത്സരങ്ങള്‍ അദ്ദേഹം വിജയിപ്പിച്ചാല്‍ അതും അതിശയകരം തന്നെ. 14 മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും അദ്ദേഹം മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തട്ടെ. മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കെതിരെയും നിര്‍ണായകമായ പ്രകടനങ്ങള്‍ നടത്തി പുറത്താക്കട്ടെ അപ്പോള്‍ മാത്രമെ ആ കോടികള്‍ക്ക് വിലയുണ്ടാവു. ഗവാസ്‌കര്‍ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍