അടുത്ത കളിയിൽ കോലി തിളങ്ങിയാൽ അത്ഭുതമില്ല, തോൽവിക്ക് പിന്നാലെ പോയത് ബാറ്റിംഗ് പരിശീലനത്തിന്, മറ്റ് താരങ്ങൾ കണ്ട് പഠിക്കണമെന്ന് ഗവാസ്കർ

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (18:58 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പരിശീലനത്തിനിറങ്ങിയ ഇന്ത്യയുടെ സീനിയര്‍ താരമായ വിരാട് കോലിയെ പ്രശംസിച്ച് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. നെറ്റ്‌സില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പന്തുകള്‍ നേരിട്ട് കൊണ്ടാണ് കോലി ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിനായുള്ള പരിശീലനം തുടങ്ങിയത്. പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ കോലിയ്ക്ക് അഡലെയ്ഡില്‍ തിളങ്ങാനായിരുന്നില്ല.
 
അഡലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ പരിശീലനത്തിനിറങ്ങിയതാണ് ഗവാസ്‌കറുടെ മതിപ്പ് പിടിച്ചുപറ്റിയത്. ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളും കോലിയെ മാതൃകയാക്കണമെന്ന് ഗവാസ്‌കര്‍ പ്രതികരിച്ചു. നിങ്ങള്‍ ടീമിനായി മുഴുവന്‍ നല്‍കുകയും ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും പുറത്താവുകയും ചെയ്താല്‍ കുഴപ്പമില്ല. ഒരു ദിവസം നിങ്ങള്‍ക്ക് റണ്‍സും വിക്കറ്റുകളും നേടാനായാല്‍ അടുത്ത ദിവസവും അങ്ങനെയാകണമെന്നില്ല. എന്നാല്‍ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കണം. അടുത്ത മത്സരത്തില്‍ കോലി തിളങ്ങിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
 ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ 14 മുതലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article