ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ വിജയിച്ച് ഫൈനല്‍ യോഗ്യത നേടിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ദുബായില്‍ മാത്രം കളിക്കുന്നതില്‍ ഇന്ത്യന്‍ ടീമിന് പിച്ചിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും എന്തുകൊണ്ട് റിഷഭ് പന്തിനെ ഫസ്റ്റ് വിക്കറ്റ് കീപ്പറായി പരിഗണിച്ചില്ല എന്ന ചോദ്യത്തിനും ഗംഭീര്‍ മറുപടി നല്‍കി.
ഇന്ത്യയ്ക്ക് ദുബായില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഉണ്ടെന്ന വാദങ്ങളെ ഗംഭീര്‍ തള്ളികളഞ്ഞു. ഇന്ത്യ ഒരിക്കല്‍ പോലും ദുബായിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിട്ടില്ലെന്നും ഐസിസി അക്കാദമിയിലാണ് ഇന്ത്യന്‍ സംഘം പരിശീലനം നടത്തുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ 5 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതിനെതിരെയും പ്രധാനവിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ടീമിലെടുത്തതിനെതിരെയും നേരത്തെ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ പ്രവേശനത്തോടെ ഈ വിമര്‍ശനങ്ങളെയെല്ലാം ഇല്ലാതെയാക്കാം ഗംഭീറിന് സാധിച്ചു. എന്തുകൊണ്ടാണ് പന്തിന് പകരം രാഹുലിനെ പരിഗണിച്ചതെന്ന് ചോദ്യത്തിന് ഏകദിന ക്രിക്കറ്റിലെ രാഹുലിന്റെ മികച്ച ശരാശരിയാണ് അതിന് കാരണമെന്ന് ഗംഭീര്‍ വ്യക്തമാക്കി.