ലോകകപ്പ് ടീമിൽ അവൻ എന്തായാലും വേണം, തുറന്ന് പറഞ്ഞ് ഗാംഗുലി

ബുധന്‍, 19 ജൂലൈ 2023 (19:24 IST)
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ ആരെല്ലാം അവസരം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഏഷ്യന്‍ ഗെയിംസിനുള്ള ടീം നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ തന്നെ ആ ടീമില്‍ ഇടം നേടിയ താരങ്ങള്‍ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യത കുറവാണ്. ഏഷ്യാകപ്പ് സമാപിക്കുമ്പോഴേക്കും ലോകകപ്പ് തുടങ്ങുമെന്നതിനാലും സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് ലോകകപ്പ് സ്വാഡ് പ്രഖ്യാപിക്കണമെന്നതും ഇതിന് കാരണമാണ്.
 
റുതുരാജ് ഗെയ്ക്ക്വാദിന് കീഴിലുള്ള ഏഷ്യന്‍ ഗെയിംസിനുള്ള ഇലവനില്‍ ഐപിഎല്ലിലും വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലും തിളങ്ങിയ യശ്വസി ജയ്‌സ്വാളുമുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ സഞ്ജു ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് ലോകകപ്പില്‍ എന്തായാലും അവസരമൊരുക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. ഐപിഎല്ലിലിനിടെ താന്‍ ജയ്‌സ്വാളിന്റെ കളി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും രാജ്യാന്തര തലത്തില്‍ തിളങ്ങാനുള്ള കഴിവും പ്രതിഭയും ജയ്‌സ്വാളിനുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍