എം എസ് ധോനി,രോഹിത് ശര്‍മ,വിരാട് കോലി,സഞ്ജു സാംസണ്‍ തുടങ്ങിയ സഹതാരങ്ങള്‍ തനിക്ക് സഹോദരങ്ങളെപോലെയാണെന്നും ഏത് കാര്യവും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ളത് അവരോടാണെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍. രണ്‍വീര്‍ അലാബാദിയയുടെ യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തിലാണ് ചഹല്‍ സഹതാരങ്ങളുമായുള്ള ആത്മബന്ധത്തെ പറ്റി മനസ്സ് തുറന്നത്.
എന്റെ ടീമംഗങ്ങള്‍ എന്റെ സഹോദരങ്ങളാണ്. മഹി ഭായ്,വിരാട് ഭയ്യ,രോഹിത് ഭയ്യ,സഞ്ജു എന്നിങ്ങനെ ഒരുപാട് പേരുണ്ട്. എനിക്ക് എപ്പോള്‍ വേണമെങ്കിലും അവരെ വിളിച്ച് എനിക്ക് ഒരു പ്രത്യേക പ്രശ്‌നമുണ്ടെന്നും അതിനെ പറ്റി സംസാരിക്കണമെന്നും അവരോട് പറയാനാകും. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ എപ്പോഴും അവര്‍ തയ്യാറാണ് ചഹല്‍ പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹതാരങ്ങളോട് മാത്രമാണ് സംസാരിക്കാറുള്ളതെന്നും തന്റെ ഭാര്യയുമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്രകണ്ട് സംസാരിക്കാറില്ലെന്നും ചഹല്‍ പറഞ്ഞു.