ധോണിയെ വെല്ലാന്‍ ആര്‍ക്കാകും ?; ക്രിക്കറ്റില്‍ കോഹ്‌ലിയുടെ ഭാവി എന്താകുമെന്ന് പറഞ്ഞ് ഗാംഗുലി

Webdunia
വെള്ളി, 27 ജൂലൈ 2018 (18:28 IST)
ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ പറുദീസയിലെത്തിച്ച പൊന്നും വിലയുള്ള ക്യാപ്‌നായിരുന്ന മഹേന്ദ്ര സിംഗ് ധോണിയേക്കാളും മുകളിലെത്തപ്പെടാന്‍ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞേക്കുമെന്ന സൂചന നല്‍കി മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

ലോകോത്തര ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലായിരിക്കില്ല കോഹ്‌ലി അറിയപ്പെടുകയെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. “ടീം ഇന്ത്യയുടെ മികച്ച നായകന്‍ എന്ന പേരിലായിരിക്കും വിരാട് അറിയപ്പെടുക. അതിനു കാരണം പലതാണ്. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അവന് മികച്ച ഉപദേശങ്ങള്‍ നല്‍കാന്‍ ടീമില്‍ കഴിവുള്ള ചില താരങ്ങളുണ്ട്. ക്യാപ്‌റ്റന്‍ എന്ന നിലയിലുള്ള സമ്മര്‍ദ്ദമകറ്റാന്‍ ഇതോടെ കോഹ്‌ലി കഴിയുന്നു” - എന്നും ഗാംഗുലി വ്യക്തമാക്കി.

മികച്ച ബാറ്റിംഗ് ശരാശരിയോടെ കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുന്നത് തുടരും. റണ്‍ വേട്ടയിലും അദ്ദേഹം ഏറെ മുന്നിലെത്തും. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്‌റ്റന്‍ എന്ന പട്ടമായിരിക്കും ഭാവിയില്‍ അവന് ലഭിക്കുകയെന്നും ദാദ പറഞ്ഞു.

അതേസമയം, കോഹ്‌ലിക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ചില താരങ്ങളെന്ന് ഗാംഗുലി ഉദ്ദേശിച്ചതെ ധോണിയെ ആണെന്നും ആരാധകര്‍ പറയുന്നു. മഹിയില്‍ നിന്നുമാത്രമാണ് വിരാട് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നും മറ്റു താരങ്ങള്‍ നല്‍കുന്ന വാക്കുകള്‍ അദ്ദേഹം കാര്യമായി പരിഗണിക്കില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article