2027 ലോകകപ്പെത്തുമ്പോൾ സഞ്ജുവിന് 33 വയസ്സ്, അനുഭവസമ്പത്തുള്ള കീപ്പർ എന്നത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും: ഗംഭീർ

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (20:13 IST)
സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കരിയര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ ലോകം സാക്ഷിയായതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ 114 പന്തില്‍ 108 റണ്‍സുമായി തിളങ്ങിയ സഞ്ജുവിന്റെ പ്രകടനമാണ് നിര്‍ണായകമായത്. സെഞ്ചുറി പ്രകടനത്തോടെ അടുത്ത ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉറപ്പായും ഇടം നേടുമെന്ന് ഗംഭീര്‍ പറയുന്നു.
 
2015ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് നിലവില്‍ 29 വയസ്സായി. ഇന്ത്യയുടെ ഭാവി പദ്ധതികളുടെ ഭാഗമാവണമെങ്കില്‍ 2027 ലോകകപ്പ് വരെയും മികച്ച പ്രകടനങ്ങള്‍ സഞ്ജു നടത്തേണ്ടതുണ്ട്. അപ്പോള്‍ 33 വയസ്സ് പ്രായം സഞ്ജുവിനാകും. നാല് കൊല്ലങ്ങള്‍ക്കുള്ളില്‍ മികച്ച ഒരു ബാറ്ററായും വിക്കറ്റ് കീപ്പറായും മാറാന്‍ സഞ്ജുവിന് സാധിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ പോകുന്ന ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു വലിയ മുതല്‍ക്കൂട്ടാകും. ഗംഭീര്‍ പറയുന്നു.
 
അവന്റെ പ്രതിഭ എത്രത്തോളമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഐപിഎല്ലില്‍ നമ്മള്‍ അത് കണ്ടതാണ്. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറിയോടെ തന്റെ അന്താരാഷ്ട്ര കരിയര്‍ സഞ്ജു സ്റ്റാര്‍ട്ട് ചെയ്‌തെന്ന് വേണം കരുതാന്‍. നിങ്ങള്‍ ഒരു സെഞ്ചുറി നേടുമ്പോള്‍ നിങ്ങള്‍ സെലക്ടര്‍മാരെ ഇമ്പ്രെസ് ചെയ്യുക മാത്രമല്ല അടുത്ത കളിയിലും തിരെഞ്ഞെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ചെയ്യുന്നത്. നാല് വര്‍ഷങ്ങള്‍ക്കപ്പുറമാണ് ലോകകപ്പ് മത്സരങ്ങള്‍. സഞ്ജു തന്റെ നിലവാരം മെച്ചപ്പെടുത്തുകയാണെങ്കില്‍ മധ്യനിരയില്‍ സഞ്ജു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. ഗംഭീര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article