ഇതെല്ലാം എല്ലാകാലത്തും സംഭവിച്ചിട്ടുള്ളതാണ്, കെ എൽ രാഹുലിനെ പിന്തുണച്ച് ഗാംഗുലിയും

തിങ്കള്‍, 27 ഫെബ്രുവരി 2023 (18:16 IST)
ഏറെക്കാലമായി മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണിങ് താരം കെ എൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. കെ എൽ രാഹുലിന് തുടർച്ചയായി അവസരം നൽകുന്നതിൽ ആരാധകർ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി മുൻ ബിസിസിഐ പ്രസിഡൻ്റ് കൂടിയായ സൗരവ് ഗാംഗുലി രംഗത്തെത്തിയത്.
 
റൺസ് നേടിയില്ലെങ്കിൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണെങ്കിലും ഈ പ്രശ്നം നേരിടുന്ന ആദ്യ താരമല്ല കെ എൽ രാഹുൽ. കെ എൽ രാഹുലിൽ നിന്നും മികച്ച പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് സ്കില്ലിൻ്റെ കാര്യത്തിലും മാനസികമായും രാഹുൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത് രാഹുൽ മറികടക്കേണ്ടതുണ്ട്. അതേസമയം രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നതെല്ലാം പരിശീലകൻ്റെയും നായകൻ്റെയും അന്തിമ തീരുമാനമാണ്. ഗാംഗുലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍