കോലിയ്ക്ക് കീഴിൽ 6 കൊല്ലം കളിച്ചപ്പോൾ തോറ്റത് വെറും 2 കളികളിൽ മാത്രം, രോഹിത് ഇപ്പോഴെ 3 എണ്ണം തോറ്റു!

അഭിറാം മനോഹർ
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (16:48 IST)
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനമായിരുന്നു മത്സരം കൈവിടാന്‍ കാരണമായത്. ഇത് പൂര്‍ണ്ണമായും തന്റെ തീരുമാനമായിരുന്നുവെന്നും തെറ്റ് പറ്റിയെന്നും മത്സരശേഷം രോഹിത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ശക്തമാക്കിയത്.
 
മത്സരത്തില്‍ പരാജയപ്പെട്ടതോടെ രോഹിത്തിന്റെ കീഴില്‍ ഹോം ഗ്രൗണ്ടില്‍ 3 ടെസ്റ്റുകള്‍ ഇതിനകം ഇന്ത്യ പരാജയപ്പെട്ടു കഴിഞ്ഞു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡിന്റെ വിജയം. മത്സരത്തില്‍ രവി ചന്ദ്ര അശ്വിനെ പോലൊരു സ്പിന്നറെ രോഹിത് നല്ല രീതിയില്‍ ഉപയോഗിച്ചില്ലെന്നും ബാറ്റിംഗ് എടുക്കാനുള്ള തീരുമാനം തന്നെ ഇന്ത്യയുടെ പരാജയത്തിന് കാരണമായെന്നും ആരാധകര്‍ പറയുന്നു. ടെസ്റ്റ് നായകനെന്ന നിലയില്‍ കോലി തിരിച്ചെത്തണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്.
 
 2015 മുതല്‍ 2021 വരെ ടെസ്റ്റ് നായകനായിരുന്ന സമയത്ത് 2 കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 2 തവണ മാത്രമാണ് ഇന്ത്യ ഹോം ഗ്രൗണ്ടില്‍ പരാജയമായിട്ടുള്ളത്. എന്നാല്‍ രോഹിത്തിന് കീഴില്‍ കളിച്ച 14 കളികളില്‍ 3 എണ്ണത്തില്‍ ഇന്ത്യ ഹോം ഗ്രൗണ്ടില്‍ പരാജയമായി. ഇത് വെറും 2 വര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിച്ചെന്നും ആരാധകര്‍ പറയുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രോഹിത് മികച്ച നായകനാണെന്ന് സമ്മതിക്കുമ്പോഴും ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ കോലിയുടെ തട്ട് താഴ്ന്നിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article