തലപ്പത്ത് ഇനി തലയില്ല, ധോണിയെ പിന്നിലാക്കി ഓയിൻ മോർഗൻ

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (12:45 IST)
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന നായകനെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ നേടിയ വിജയത്തോടെയാണ് മോർഗൻ ഈ നേട്ടം സ്വന്തമാക്കിയത്. മോർഗന്റെ നായകത്വത്തിന് കീ‌ഴിൽ ഇംഗ്ലണ്ട് നേടുന്ന 43മത് വിജയമായിരുന്നു ഇത്.
 
42 ജയം വീതം നേടിയ ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയുടെയും അഫ്ഗാനിസ്ഥാൻ മുൻ നായകൻ അസ്ഗർ അഫ്ഗാന്‍റേയും റെക്കോർഡാണ് മോർഗൻ മറികടന്നത്. അതേസമയം ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ലോകക‌പ്പിൽ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു.മത്സരത്തിൽ 67 പന്തിൽ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറിന്റെ പ്രകടനമാണ് നിർണായക വിജയം നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഇംഗ്ലണ്ടിനായി നായകൻ മോർഗൻ 36 പന്തിൽ 40 റൺസ് നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article