നെറ്റ്‌സില്‍ നിര്‍ത്താതെ പന്തെറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ; ഒപ്പം നിന്ന് ധോണി, ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ശുഭവാര്‍ത്ത

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:11 IST)
ഹാര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങി. പരുക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി നെറ്റ്‌സില്‍ പോലും ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍, ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുന്നോടിയായി ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ ശ്രീലങ്കന്‍ പരമ്പരയിലാണ് ഹാര്‍ദിക് അവസാനമായി പന്തെറിഞ്ഞത്. 
 
20 മിനിറ്റോളം ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഭുവനേശ്വര്‍ കുമാറും ശര്‍ദുല്‍ താക്കൂറുമാണ് ഹാര്‍ദിക്കിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തിയത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ടീം മെന്റര്‍ എം.എസ്.ധോണി എന്നിവര്‍ മുഴുവന്‍ സമയവും ഹാര്‍ദിക്കിനൊപ്പമുണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ ബൗളിങ് നിരീക്ഷിക്കാനുള്ള ചുമതല ധോണിക്കായിരുന്നു. ബൗളിങ് പരിശീലനത്തിനു ശേഷം ഹാര്‍ദിക് ബാറ്റിങ് പരിശീലനവും നടത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍