England vs India, 5th test: നയിക്കാന്‍ ബുംറ, നെടുംതൂണാകാന്‍ കോലി; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
വ്യാഴം, 30 ജൂണ്‍ 2022 (16:31 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ കോവിഡ് മൂലം മാറ്റിവെച്ച അഞ്ചാം മത്സരം നാളെ മുതല്‍. ഇന്ത്യന്‍ സമയം മൂന്ന് മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1 ന് ലീഡ് ചെയ്യുകയാണ്. സോണി സ്‌പോര്‍ട്‌സിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം.
കോവിഡ് ബാധിച്ച നായകന്‍ രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കില്ല. പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ 2-1 ന് മുന്നിലെത്തിച്ചപ്പോള്‍ നായകനായിരുന്ന വിരാട് കോലി ഇത്തവണ നെടുംതൂണ്‍ ആയി ടീമിനൊപ്പം ഉണ്ട്.
ഇന്ത്യ സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്