ടീമിലെത്തിയ നാൾ മുതൽ മുംബൈ ഇന്ത്യൻസ് വിടാതെ നിലനിർത്തുന്ന ചുരുക്കം കളിക്കാരിൽ ഒരാളാണ് കിറോൺ പൊള്ളാർഡ്. 2010ൽ ആദ്യമായി മുംബൈയിലെത്തിയ ശേഷം പൊള്ളാർഡ് മറ്റൊരു ടീമിനായും കളിച്ചിട്ടില്ല. പൊള്ളാർഡ് മുംബൈയ്‌ക്കാല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത് കാണാൻ ആരാധകർക്കും ഇഷ്ടമല്ല. എന്നാൽ പൊള്ളാർഡ് മുംബൈ ടീമിലെത്തിയ വർഷം ഐപിഎൽ ലേലത്തിൽ അദ്ദേഹം മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻഡീസ് താരം കൂടിയായ ഡ്വെയിൻ ബ്രാവോ.
ഐപിഎല്ലിലെ ആദ്യ രണ്ട് സീസണില്‍ മുംബൈക്കായി കളിച്ചശേഷം ഞാന്‍ മുംബൈ വിടാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ എനിക്ക് പകരക്കാരനെ തേടി. അപ്പോൾ ഞാനാണ് വിൻഡീസ് ആഭ്യന്തരക്രിക്കറ്റിൽ തകർത്തടിക്കുന്ന പൊള്ളാർഡ് എന്ന് 19 വയസുകാരനെ എനിക്ക് പകരക്കാരനായി നിർദേശിച്ചത്. മുംബൈ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മറ്റൊരു ക്ലബ്ബിനായി കളിക്കുകയായിരുന്നു. ആ വർഷം ഡ്വെയിൻ സ്മിത്തിനെയാണ് മുംബൈ എനിക്ക് പകരക്കാരനായി എടുത്തത്.